Sunday, January 11, 2009

എ.മഹമൂദ് കഥാ പുരസ്കാരം

അഞ്ചാമത് എ.മഹമൂദ് കഥാ പുരസ്കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു.
(ആയിരം രൂപയും പ്രശസ്തി പത്രപുമാണ് അവാര്‍ഡ് തുക)
മുന്‍പ് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കഥകളാണ് പരിഗണിക്കുന്നത്.
കഥകള്‍ ജനുവരി 31 നു മുന്‍പായി എ മഹമൂദ് കഥാ പുരസ്കാര സമിതി,ഹൈവേ,പി.ഒ.ചിറക്കല്‍,വളപട്ടണം.കണ്ണൂര്‍.എന്ന വിലാസത്തില്‍ അയ്ക്കുക.

Thursday, May 29, 2008

പുതുകവിത അവാര്‍ഡ് രാജു ഇരിങ്ങലിന്

ലോക മലയാളികള്‍ക്കായി പുതു കവിത നടത്തിയ പ്രഥമ പുതു കവിതാ അവാര്‍ഡ് രാജു ഇരിങ്ങലിന്.ബൂലോകത്തില്‍ നിന്ന് പ്രശസ്തരും അപ്രശസ്തരുമായ 185 ഓളം കവികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബൂലോകത്തിലെഎഴുത്തുകാരുടെ ദിശാബോധവും രചനകളിലെ വ്യത്യ്‌സ്തതയും പുതു കവികളിലെ ശക്തിയെ വെളിവാക്കുന്നതായി ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി. കണ്ണൂര്‍ പരിയാരം സ്വദേശിയായ രാജു ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി ചെയ്യുന്നു.ജൂലൈ അവസാന വാരം പുതു കവിത സംഘടിപ്പിക്കുന്ന കവിതാശില്പശാലയില്‍ അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനിക്കുന്നതാണ്.

Monday, March 24, 2008

ബ്ലോഗ് ശില്പശാല കണ്ണൂരില്‍


നാം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്ലോഗ് ശില്പശാല കണ്ണൂരില്‍ മാര്‍ച്ച് 23നു, കണ്ണൂര്‍ മലബ്ബാര്‍ കോളേജില്‍ വെച്ചുനടന്നു. ഇതിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. ഏകദേശം 35പേര്‍ പരിപാടിയില്‍ പങ്കെടുക്കുത്തു. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിന്നായി 5 ഓളം പെര്‍ ശില്പശാലയില്‍ പങ്കെടുത്തു.നാസര്‍ കൂടാളി പരിചയപ്പെടുത്തല്‍ നടത്തി. കെ.പി.സുകുമാരന്‍, അഞ്ചരക്കണ്ടി,ബ്ലോഗ്ഗ് എന്നതിനെക്കുറിച്ച് സംസാരിച്ചു. ചിത്രകാരന്‍ സാധ്യതകളെക്കുറിച്ചും, മനോജ് കാട്ടാമ്പള്ളി ബ്ലോഗിലെ കവിതകളെക്കുറിച്ചും, കണ്ണൂരാന്‍ബ്ലോഗും മുഖ്യധാരാ മാധ്യമങ്ങളെക്കുറിച്ചും സംസാരിച്ചു. എറനാടന്‍ ബ്ലോഗിണ്ടെ കൌതുകങ്ങളെക്കുറിച്ചും സംസാരിച്ചു. . ബ്ലോഗ് മീറ്റിനായെത്തിയ ഡോ.വത്സലന്‍ വാതുശ്ശേരി ബ്ലോഗിന്റെ പ്രസക്തി,അതിണ്ടെ ജനാധിപത്യത്തെക്കുറിച്ചും സംസാരിച്ചു.10ഓളം പേര്‍ക്ക് പുതിയ ബ്ലൊഗ് ഉണ്ടാക്കി കൊടുത്തു.കണ്ണൂരിലെ ഒട്ടുമിക്ക പത്ര പ്രവര്‍ത്ത്കരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Wednesday, March 19, 2008

ബ്ലോഗ് മീറ്റ് കണ്ണൂരില്‍


കണ്ണൂര്‍ ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 23 നു രാവിലെ 10 മണിക്ക് കണ്ണൂര്‍ മലബാര്‍ കോളേജില്‍(നിയര്‍:കണ്ണൂര്‍ബസ്സ്റ്റാണ്ട്) വെച്ച് ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.മലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നതിനു വേണ്ട സാങ്കേതിക കാര്യങ്ങള്‍ ബ്ലോഗില്‍ തല്‍പ്പരരായ പൊതുജനത്തിനു ലളിതമായി പറഞ്ഞുകൊടുക്കുക എന്നതാണ് ബ്ലോഗ് മീറ്റ് കൊണ്ട് ഉദ്ധേശിക്കുന്നത്.ബ്ലൊഗ് മീറ്റില്‍ പ്രശസ്ത ബ്ലോഗര്‍മാരായ കെ.പി.സുകുമാരന്‍,ചിത്രകാരന്‍,മനോജ് കാട്ടാമ്പള്ളി(പായല്‍),കണ്ണൂരാന്‍,നാസ്സര്‍കൂടാളി(പുതുകവിത) എന്നിവര്‍ പങ്കെടുക്കും.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.9349424503.